
അബുദാബി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍. നരേന്ദ്ര മോദിക്ക് അബുദാബിയില്‍ വന്‍ വരവേല്‍പാണ് ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. നരേന്ദ്ര മോദിക്ക് യുഎഇ പ്രതിരോധ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
പരസ്പര സഹകരണത്തിനുള്ള അഞ്ച് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഏറ്റവും വിശ്വസിക്കാവുന്ന സമൂഹമാണ് ഇന്ത്യന്‍ സമൂഹം എന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അബുദാബി കിരീടാവകാശി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബിസിനസ് ഇടപാടുകള്‍ക്ക് ഇനി രൂപയോ ദിര്‍ഹമോ ഉപയോഗിക്കാമെന്ന് ധാരണയായിട്ടുണ്ട്. അതേസമയം ജോര്‍ദ്ദന്‍ രാജാവ് ഈ മാസം 27ന് ഇന്ത്യയിലെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam