
ന്യൂഡൽഹി: ഗ്ലാസിൽ തീർത്ത മേൽക്കൂരയുള്ള കോച്ചുകളുമായി ഇന്ത്യൻ റെയിൽവെ. സ്വദേശികളെയും വിദേശികളായ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടും ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് പുത്തന്‍ പദ്ധതിയെന്ന് ഐആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ കെ മനോച പറഞ്ഞു.
2015ൽ നിർമാണം ആരംഭിച്ച ഈ കോച്ചുകൾ ഡിസൈൻ ചെയ്തത് ഐആർസിടിസിയും ആർ.ഡി.എസ്.ഒയും ചേർന്നാണ്. പെരുമ്പൂരിലായിരുന്നു ഇതിന്റെനിർമാണം. ആദ്യ കോച്ച് ഈ മാസവും മറ്റ് മൂന്ന് കോച്ച് ഡിസംബറോട് കൂടിയും പുറത്തിറക്കുമെന്നും ഐ.ആർ.സി.ടി.സി ജനറൽ മാനേജർ ദം ഗാജ് പ്രസാദ് പറഞ്ഞു.
ആദ്യ കോച്ച് കശ്മീരിലെ റെഗുലർ ട്രെയിനിലാണ് ഘടിപ്പിക്കുന്നത്. കറങ്ങുന്ന കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്. നിലവിൽ സ്വിറ്റ്സൻറ്പോലെയുള്ള വിദേശ രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകൾ ഉള്ളത്. ഇതോടെ ട്രെയിൽ യാത്ര കൂടുതൽ ആസ്വാദകരമാകുമെന്നാണ് റെയില്‍വേ കണക്കുകൂട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam