ലോകത്തെ ആദ്യ വനിത ട്രെയിന്‍ സര്‍വീസിന് 27 വയസ്

Web Desk |  
Published : May 05, 2018, 07:40 PM ISTUpdated : Jun 08, 2018, 05:52 PM IST
ലോകത്തെ ആദ്യ വനിത ട്രെയിന്‍ സര്‍വീസിന് 27 വയസ്

Synopsis

ലോകത്തെ ആദ്യ വനിത ട്രെയിന്‍ സര്‍വീസിന് 27 വയസ്

മുംബൈ: ലോകത്തിലെ ആദ്യ വനിത സ്പെഷ്യല്‍ ട്രെയിനായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് 26 വര്‍ഷം പൂര്‍ത്തിയാക്കി. മുംബൈയിലെ വെസ്റ്റേണ്‍ റെയില്‍വേ 1992 മെയ് അഞ്ചിന് ആരംഭിച്ച സബര്‍ബന്‍ ട്രെയിനാണ് ഇന്ന് 26 വര്‍ഷം പൂര്‍ത്തിയാക്കിയത്.  ചര്‍ച്ച് ഗേറ്റ് മുതല്‍  ബെറിവെല്ലി വരെ ആരംഭിച്ച  സര്‍വീസ് 1993ല്‍ വിരാര്‍ വരെ നീട്ടി. സ്ത്രീകള്‍ക്ക് മാത്രമുള്ള ട്രെയിന്‍ ചരിത്രത്തിന്‍റെ ഭാഗമായി,

വെസ്റ്റേണ്‍ റെയില്‍വേ ലോകത്തിന് മാതൃകയാവുകയായിരുന്നുവെന്നും പദ്ധതിയുടെ വക്താവായിരുന്നന രവിന്ദര്‍ ഭക്കര്‍ പറഞ്ഞു.  ഇതിന്‍റെ ചുവടുപിടിച്ച് സെന്‍ട്രല്‍ റെയില്‍വേയും സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. 26ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തകുയാണ് വെസ്റ്റേണ്‍ റെയില്‍വേ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'താഴേയ്ക്ക് നോക്കിയാൽ തല കറങ്ങും', വൈറലാവാൻ 200 അടി ഉയരത്തിലുള്ള കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ, വിമർശനം
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഒരുക്കങ്ങളായി, 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു