പത്ത് വയസുകാരിയോട് അപമര്യാദയായി പെരുമാറി; 68 കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു

web desk |  
Published : May 05, 2018, 07:22 PM ISTUpdated : Jun 08, 2018, 05:53 PM IST
പത്ത് വയസുകാരിയോട് അപമര്യാദയായി പെരുമാറി; 68 കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു

Synopsis

കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി.

ആലപ്പുഴ: പത്ത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ 68 കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. കായംകുളം പെരിങ്ങാല കലൂര്‍ കണ്ടത്തില്‍ താമരാക്ഷനെയാണ് ഗുരുതര പരിക്കുകളോടെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയിലും  പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.  

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞ് എത്തിയവരാണ് ഇയാളെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് പാർട്ടിയിൽ വിഭാഗീയതയില്ലെന്ന് ശോഭ സുരേന്ദ്രൻ; 'ബിജെപി മികച്ച വിജയം നേടും, തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും'
ട്രെയിനിൽ വീണ്ടും സുരക്ഷാ വീഴ്ച, സ്ത്രീയെ പിന്തുടർന്ന് മോശമായി പെരുമാറി, 45കാരൻ അറസ്റ്റിൽ