സൗദിയിലെ അധ്യാപക റിക്രൂട്ട്മെന്റ് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രതീക്ഷ

Asianet News |  
Published : Apr 22, 2016, 07:30 PM ISTUpdated : Oct 04, 2018, 05:21 PM IST
സൗദിയിലെ അധ്യാപക റിക്രൂട്ട്മെന്റ് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രതീക്ഷ

Synopsis

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി പുതുതായി ചാര്‍ജെടുത്ത അഹമദ് ജാവേദിനും പത്‌നി ശബ്‌നം ജാവേദിനും ഊഷ്മളമായ സ്വീകരണമാണ് ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കിയത്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടതുണ്ടെന്നു അംബാസഡര്‍ പറഞ്ഞു. ആരോഗ്യകരമായ മനസ്സും ശരീരവും മാത്രമല്ല, ശുദ്ധമായ ഹൃദയവും അധ്യാപകര്‍ക്ക് ഉണ്ടാകണം. അവര്‍ സേവന സന്നദ്ധരായിരിക്കണം. ആവശ്യമുള്ള അധ്യാപകരെയെല്ലാം ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യാന്‍ സൗദിയിലെ വിസാ നിയമം തടസ്സമാണെന്ന പരാതിയുണ്ട്. ഈ വിഷയം പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
 
അധ്യാപകര്‍ക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും സ്‌കൂളിന്റെ മുഖ്യ രക്ഷാധികാരികൂടിയായ അംബാസഡര്‍ പറഞ്ഞു. പുതിയ സ്‌കൂള്‍ കലണ്ടറിന്റെ പ്രകാശനം ശബ്‌നം ജാവേദ് നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും  സ്‌കൂളധികൃതരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: പദ്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും