
വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ എന്‍ജിനീയറെ ഒന്‍പത് വര്‍ഷം തടവിന് വിധിച്ച് കോടതി. തമിഴ്നാട് സ്വദേശിയായ 35 കാരനായ പ്രഭു രാമമൂര്‍ത്തിയ്ക്കാണ് ഒന്‍പത് വര്‍ഷത്തെ തടവിന് വിധിച്ചത്. ഡെട്രോയിറ്റ് ഫെഡറല്‍ കോടതിയുടേതാണ് തീരുമാനം. ഈ വര്‍ഷമാദ്യമാണ് കേസിന് ആസ്പദമായ സംഭവം.
കഴിഞ്ഞ ആഗസ്റ്റ് മാസം അഞ്ച് ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2015 ലാണ് അമേരിക്കയിലേക്ക് പ്രഭു രാമമൂര്‍ത്തിയെത്തിയത്. ജയില്‍വാസം പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുമെന്ന് കോടതി വ്യക്തമാക്കി. ലാസ് വേഗാസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഉറക്കത്തിലായിരുന്ന യാത്രക്കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. വിമാനത്തിനുള്ളില്‍ വച്ച് സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെ അതീവ ഗൗരവകരമായാണ് കാണുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam