പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി  വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

Published : May 24, 2017, 09:36 AM ISTUpdated : Oct 04, 2018, 05:08 PM IST
പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി  വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

Synopsis

പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയ ഇന്ത്യക്കാരിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. തോക്കുചൂണ്ടി നിര്‍ബന്ധിച്ച്  വിവാഹം കഴിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ ദില്ലി സ്വദേശിനി ഉസ്മയ്‌ക്കാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. മലേഷ്യയില്‍ പരിചയപ്പെട്ട പാകിസ്ഥാന്‍കാരന്‍ താഹിര്‍ അലി, ഭാര്യയും നാലു മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ് ഈ മാസം മൂന്നിന് ഇസ്ലാമാബാദില്‍ വെച്ച് വിവാഹം കഴിച്ചതെന്നും ഈ മാസം 30ന് വിസ കാലവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നുമുള്ള ഉസ്മയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരിക്കുന്ന ഉസ്മയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാസ്പോർട്ട് കരുത്തിൽ ഇന്ത്യ പിന്നിലേക്ക്; പുതിയ പട്ടിക പുറത്ത്, വിസയില്ലാതെ യാത്ര ചെയ്യാനാകുക 56 രാജ്യങ്ങളിലേക്ക്
അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി; തിരുപ്പത്തൂർ എംഎൽഎ നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്