സൗദിയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

Published : Feb 22, 2018, 01:15 AM ISTUpdated : Oct 05, 2018, 02:10 AM IST
സൗദിയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

Synopsis

സൗദി: സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങള്‍ക്ക് അനുവദിച്ചത് ഒന്നേകാല്‍ കോടി വിസകള്‍. ഇതില്‍ 15 ലക്ഷം സന്ദര്‍ശക വിസകളും അഞ്ചു ലക്ഷം ബിസിനസ് വിസിറ്റ് വിസകളുമാണ്. വിദേശ രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുവദിച്ച വിസയുടെ വിവരം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്‌ദുറഹ്‌മാന്‍ അല്‍ യൂസുഫ് ആണ് അറിയിച്ചത്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറിനു ശേഷം സൗദിയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 വരെ 3253901 ഇന്ത്യക്കാര്‍ സൗദിയിലുണ്ടായിരുന്നതായാണ് ഇന്ത്യന്‍ എംബസിയുടെ കണക്ക്. എന്നാല്‍ നിലവില്‍ 3051711 ഇന്ത്യക്കാര്‍ മാത്രമാണ് സൗദിയിലുള്ളതെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ അറിയിച്ചു.

കൂടുതല്‍ തൊഴില്‍ മേഖല സ്വദേശിവല്‍ക്കരിക്കുന്നത് മൂലം നിരവധി വിദേശികള്‍ ഈ വര്‍ഷം സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍.

PREV
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്