മകൾക്ക് ഏഷ്യൻ ​ഗെയിംസ് എന്ന് പേരിട്ട് ഇന്തോനേഷ്യൻ ദമ്പതികൾ

Published : Aug 21, 2018, 08:49 PM ISTUpdated : Sep 10, 2018, 02:49 AM IST
മകൾക്ക് ഏഷ്യൻ ​ഗെയിംസ് എന്ന് പേരിട്ട് ഇന്തോനേഷ്യൻ ദമ്പതികൾ

Synopsis

ആബിദ എന്ന പേര് ആദ്യം തന്നെ കണ്ടുവച്ചിരുന്നതായി കുഞ്ഞിന്റെ അച്ഛനായ യോർദ്ദാനിയ ഡെന്നി പറയുന്നു. എന്നാൽ അവസാനം ചേർക്കേണ്ട പേര് തീരുമാനിച്ചിരുന്നില്ല. സ്പോർട്സിനോടുള്ള ഇഷ്ടം രണ്ടുപേർക്കും അമിതമായതിനാൽ ഈ പേരിന്റെ കാര്യത്തിൽ തർക്കമൊന്നുമുണ്ടായില്ല. 


ഇൻഡോനേഷ്യ: സ്പോർട്സ് പ്രേമികളായ ഇന്തോനേഷ്യൻ ദമ്പതികൾ കുഞ്ഞിന് പേരിട്ടു, ഏഷ്യൻ ​ഗെയിംസ്. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മുഴുവൻ പേര് ആബിദ ഏഷ്യൻ ​ഗെയിംസ്. ലോകത്തിലെ തന്നെ രണ്ടാമത്തെ കായിക മാമാങ്കമായ ഏഷ്യൻ ​ഗെയിംസിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്തോനേഷ്യയിലെ പാലേംബം​ഗിൽ തിരി തെളിഞ്ഞത്. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഇവിടെ തന്നെയായിരുന്നു ആബിദയുടെയും ജനനം. 

ആബിദ എന്ന പേര് ആദ്യം തന്നെ കണ്ടുവച്ചിരുന്നതായി കുഞ്ഞിന്റെ അച്ഛനായ യോർദ്ദാനിയ ഡെന്നി പറയുന്നു. എന്നാൽ അവസാനം ചേർക്കേണ്ട പേര് തീരുമാനിച്ചിരുന്നില്ല. സ്പോർട്സിനോടുള്ള ഇഷ്ടം രണ്ടുപേർക്കും അമിതമായതിനാൽ ഈ പേരിന്റെ കാര്യത്തിൽ തർക്കമൊന്നുമുണ്ടായില്ല. ആബിദയെക്കൂടാതെ മൂന്ന് കുട്ടികൾ ഇവർക്ക് വേറെയുമുണ്ട്. തന്റെ രാജ്യത്ത് ഇത്രയും വലിയ കായികമേള നടക്കുന്നതിന്റെ സന്തോഷവും ഡെന്നി പങ്ക് വയ്ക്കുന്നുണ്ട്. സാധാരണ അച്ഛന്റെ പേരാണ് ഇന്തോനേഷ്യയിലെ കുട്ടികളുടെ പേരിന് ആദ്യം ചേർക്കുന്നത്. 

തന്റെ മകൾ ഭാവിയിലെ കായികതാരമാകുമെന്ന പ്രതീക്ഷയും ഇവർ പങ്ക് വയ്ക്കുന്നുണ്ട്. അങ്ങനെയൊരു കഴിവ് മകൾക്കുണ്ടെങ്കിൽ എല്ലാ പിന്തുണയും നൽകും. ബാഡ്മിന്റമിൽ കഴിവ് തെളിയിച്ച രാജ്യമാണ് ഇന്തോനേഷ്യ. പേര് ഇഷ്ടമായില്ലെങ്കിൽ അത് മാറ്റാനുള്ള സ്വാതന്ത്ര്യവും മകൾക്ക് നൽകിയിട്ടുണ്ടെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം