
സുമാത്ര: അഗ്നിപര്‍വ്വതം പൊട്ടിയാല്‍ എന്തായിരിക്കും സംഭവിക്കുക... കൗതുകത്തോടെ ആ കാഴ്ചകള്‍ ടിവിയിലും യുട്യൂബിലുമൊക്കെ കാണുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്നിപര്‍വ്വതം പൊട്ടിയപ്പോള്‍ ഏഴ് കിലോമീറ്ററോളമാണ് ചാരത്തില്‍ മൂടപ്പെട്ടത്.
അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തെങ്കിലും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ജനക്കൂട്ടം പരക്കം പാഞ്ഞു.
സ്കൂള്‍ കുട്ടകളടക്കം പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. നാലോളം ജില്ലയില്‍ പൊടിപടലത്താല്‍ മൂടി കാഴ്ചാപരിധി വെറും മൂന്ന് മീറ്ററോളം മാത്രമായിരുന്നു. പൊട്ടിത്തെറിക്കൊപ്പം ചെറിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെയോടെയായിന്നു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam