
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വനിത പോലീസ് ആകണമെങ്കില്‍ ടെസ്റ്റുകളും കായിക ക്ഷമതയും മാത്രം തെളിയിച്ചാല്‍ പോരാ,വനിതാ പോലീസാകണമെങ്കില്‍ കന്യകയാണെന്ന് തെളിയിക്കണം. കന്യകാത്വ പരിശോധനയ്ക്കു ശേഷമാണ് ഇവിടെ ഓരോ യുവതികളും ഉദ്യോഗത്തിലേക്ക് പ്രവേശിക്കുന്നത്.
കാഴ്ചയില്‍ സുന്ദരികളാകണം, 'നല്ല പെണ്‍കുട്ടികള്‍' മാത്രം പോലീസ് ഓഫീസര്‍മാരായാല്‍ മതിയെന്ന വാദമാണ് ഇതിനു പോലീസ് അധികൃതര്‍ നല്‍കുന്നത്. യുവതികള്‍ കന്യകയാണോ എന്നു പരിശോധിക്കാന്‍ ഒരു വനിതാ ഇന്‍സ്ട്രക്ടറെയും നിയോഗിക്കും. ഇരുപതോളം അടങ്ങുന്ന ഉദ്യോഗാര്‍ത്ഥികളെ മുറിയിലേക്ക് എത്തിച്ച് ഓരോരുത്തരായി അടിവസ്ത്രങ്ങളൂരിയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
എന്നാല്‍ ഇതൊരു ചട്ടമായോ നിയമമായോ ഒന്നുമില്ലെങ്കിലും ഇന്തോനേഷ്യന്‍ പോലീസ് റിക്രൂട്ട്‌മെന്റില്‍ ഒഴിവാക്കാനാകാത്ത ചടങ്ങാണിത്. രഹസ്യഭാഗങ്ങളില്‍ വിരലിട്ടാണ് പരിശോധന എന്നാണ് ഓസ്ട്രേലിയന്‍ ടിവി നെറ്റ്വര്‍ക്ക് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 2014 ല്‍ തന്നെ ലോകാരോഗ്യ സംഘടന ഇത്തരം പരിശോധനകള്‍ക്ക് ഒരു ശാസ്ത്രീയ തെളിവും ഇല്ലെന്ന് വ്യക്തമാക്കിയെന്നാണ് ഈ രീതിയുടെ വിമര്‍ശകര്‍ പറയുന്നത്.
അപരിഷ്‌കൃതമായ ഇന്തോനേഷ്യന്‍ പോലീസിന്റെ ചട്ടങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാകുകയാണ്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഇതിനെതിരെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഇന്ത്യനേഷ്യന്‍ പ്രസിഡന്‍റിനെ സമീപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam