
ജക്കാര്‍ത്ത: തന്‍റെ ഫാമില്‍ വളര്‍ത്തുന്ന മുതലയുടെ ആക്രമണത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യന്‍ സ്വദേശിയായ ഡീസി ടുവോ ആണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നോര്‍ത്ത് സുലവേസിയിലെ മിനഹാസയിലെ പേള്‍ ഫാമിലെ ലബോറട്ടറി ഹെഡ് ആണ് 44 കാരിയായ ഡീസി. 4.4 മീറ്റര്‍ (14 അടി) വലിപ്പമുള്ള മുതലയാണ് ആക്രമിച്ചത്.
ശരീരത്തിന്‍റെ പലഭാഗങ്ങളും കടിച്ചെടുത്ത നിലയിൽ രാവിലെയാണ് സഹപ്രവര്‍ത്തകര്‍ ഡീസിയുടെ മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ മുതലയുടെ മുന്നിലേക്ക് വീഴുകയായിരുന്നു ഡീസിയെന്നാണ് പ്രാഥമിക നിഗമനം.
ഡീസിയുടെ കൈകളിലൊന്ന് മുതല പൂര്‍ണ്ണമായും തിന്നിട്ടുണ്ട്. മൃതദേഹത്തില്‍ വയറിന്‍റെ ഭാഗവും ഇല്ലെന്നാണ് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മുതല തിന്നതാകാമെന്നാണ് അനുമാനം.
ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് മുതലയെ മയക്കി കൂട്ടില്‍നിന്ന് മാറ്റിയത്. മുതലയെ അനധികൃതമായാണ് കൈവശം വച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുതലയെ സംരക്ഷിത മേഖലയിലേക്ക് മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam