
പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ നഗരത്തിലാണ് അപകടം. നാല് എ.സി. കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് അപകടത്തിൽപ്പെട്ടത് .
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. പ്രത്യേക ബസ് സർവീസുകളും തുടങ്ങിയിട്ടുണ്ട്.
റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു . പ്രധാനമന്ത്രി റെയിൽവെ മന്ത്രിയുമായി സംസാരിച്ചു . മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam