
പാലക്കാട്: താരങ്ങളുടെ ഫാൻസ് അസോസിയേഷന്‍ പ്രവർത്തനം ഗുണ്ടാസംഘങ്ങളുടേത് പോലെയെന്ന് നടൻ ഇന്ദ്രൻസ്. സിനിമകൾ കൂവിത്തോൽപ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
കലാകാരന്‍മാരെ ഇഷ്ടപ്പെടുന്നവരെല്ലാം ഫാന്‍സാണ് അതിനപ്പുറം ഫാന്‍സ് അസോസിയേഷനായി ഒന്നും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. അതൊരു ഗുണ്ടാപ്രവര്‍ത്തനമാണ് കുട്ടികളെ പതിയെ പതിയെ അത് വഴി തെറ്റിക്കും. അത്തരം ആരാധന പഠിക്കുന്ന കുട്ടികള്‍ക്ക് നല്ലതല്ലെന്ന് ഞാന്‍ രക്ഷകര്‍ത്താക്കളോട് പറയാറുണ്ട്.
ഫാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളായി നടക്കുന്ന യുവാക്കളോട് നന്നായി പഠിക്കാനാണ് താരങ്ങള്‍ പറയേണ്ടത്. ഇതൊരു നല്ല പ്രവണതയല്ലെന്നും പാലക്കാട് പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam