പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാന്‍ ഇന്റര്‍വ്യൂ

By Asianet NewsFirst Published Jul 2, 2016, 1:28 PM IST
Highlights

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ തെരഞ്ഞടുക്കാന്‍ അഭിമുഖ പരീക്ഷയുമായി വ്യവസായ വകുപ്പ്. അഴിമതി തടയാനുള്ള നടപടികളുടെ ഭാഗമായാണു പരിഷ്‌കരണം.

ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെഎംഎംഎല്‍, മലബാര്‍ സിമന്റ്‌സ് തുടങ്ങി വ്യവസായ വകുപ്പിനുകീഴിലുള്ള 45 പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെയാണ് അഭിമുഖത്തിലൂടെ തീരുമാനിക്കുക. നിയമനങ്ങളിലെ അഴിമതിയും സ്വജന പക്ഷപാതവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണു പുതിയ നടപടിയെന്നാണ് വകുപ്പിന്റെ വിശദീകരണം. അഭിമുഖ പരീക്ഷയ്ക്ക് അനുമതി നല്‍കി വ്യവസായ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി.

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള റീഹാബിനാണ് അഭിമുഖ പരീക്ഷയുടെ ചുമതല. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കും.

എന്നാല്‍ അഭിമുഖത്തിന്റെ ചുമതലയുള്ള റീഹാബും ആരോപണങ്ങളില്‍ നിന്ന് മുക്തമല്ല. അഴിമതിക്കേസില്‍ ആരോപണം നേരിട്ട മലബാര്‍ സിമന്റ്‌സ് എംഡിയാണ് ഇപ്പോള്‍ റീഹാബിന്റെ സെക്രട്ടറി. 

click me!