മാണിക്കെതിരെ ഗൂഢാലോചന നടത്തിയതു ചെന്നിത്തലയും അടൂര്‍ പ്രകാശുമെന്നു യൂത്ത് ഫ്രണ്ട്

Published : Jul 02, 2016, 12:24 PM ISTUpdated : Oct 05, 2018, 01:05 AM IST
മാണിക്കെതിരെ ഗൂഢാലോചന നടത്തിയതു ചെന്നിത്തലയും അടൂര്‍ പ്രകാശുമെന്നു യൂത്ത് ഫ്രണ്ട്

Synopsis

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു പരാതി നല്‍കി.

കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഈ ഗൂഢോലോചനയില്‍ പങ്കുണ്ടോയെന്നു സംശയിക്കേണ്ടതുണ്ടെന്നു യൂത്ത് ഫ്രണ്ട് ആരോപിക്കുന്നു. ബാറുടമ ബിജു രമേശും ഗുഢാലോചനയില്‍ പങ്കാളിയായി. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതു ദുരൂഹമാണ്. ബാര്‍ ആരോപണമാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായത്. ഇക്കാര്യത്തില്‍ ‍അന്വേഷണം വേണം - യൂത്ത് ഫ്രണ്ട് ആവശ്യപ്പെടുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി