
ബെയ്ജിങ്: സർക്കാർ നിയന്ത്രിത ബുദ്ധമത സംഘടനയുടെ നേതാവിനെതിരെ ലൈംഗികാരോപണ കേസിൽ അന്വേഷണം. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും ലൊങ്ക്വാൻ ബുദ്ധമഠത്തിന്റെ നേതാവുമായ ഷുചെങിനെതിരെയാണ് ലൈംഗികാരോപണം.ഷുചെങിന്‍റെ അനുയായികളായ ബുദ്ധ സന്യാസിമാര്‍ നേതാവിനെതിരെ ലൈംഗികാരോപണവും സാമ്പത്തിക ക്രമക്കേടും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞമാസം മഠാധിപതിസ്ഥാനം ഷുചെങ്ങ് രാജിവെച്ചിരുന്നു.
ആറ് സ്ത്രീകള്‍ക്ക് ഷുചെങ്ങ് അശ്ലീല സന്ദേശം അയച്ചതായി രണ്ട് സന്യാസിമാര്‍ പരാതിപ്പെട്ടിരുന്നു. മൊബൈൽ വഴി അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗികബന്ധം പുലർത്താൻ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഇവരുടെ പരാതി. ഇത് ദേശീയ മതകാര്യ വിഭാഗ മന്ത്രാലയം ഉറപ്പാക്കുകയും സന്യാസിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളിൽ ഒരാളായ ചെങ്ങിനെ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. എന്നാല്‍ ആരോപണങ്ങളെ തുടർന്ന് ആഗസ്റ്റ് മുതൽ ഇയാളുടെ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam