
കൊച്ചി: എറണാകുളം, കൊരട്ടി എടിഎം കവര്‍ച്ചകളില്‍ അന്വേഷണം ഗോഹട്ടിയിലേക്കും. രണ്ടുവര്‍ഷം മുമ്പ് ഗോഹട്ടിയില്‍ നടന്ന കവര്‍ച്ചാ ശ്രമക്കേസിലെ പ്രതികളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. കേരളത്തിലെത്തിയവര്‍ക്ക് അസമിലെ പ്രതികളുമായുള്ള സാമ്യവും പരിശോധിക്കുന്നുണ്ട്.
രാജ്യത്തെ വിവിധ എടിഎം കവര്‍ച്ചാ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അസ്സം പൊലീസ് രണ്ട് വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചാ ശ്രമക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ കേരളാ പൊലീസിന് കൈമാറുന്നത്. 2016 സെപ്റ്റംബര്‍ ഒന്നിന് ഗോഹട്ടിയിലെ എസ്ബിഐ എടിഎമ്മില് കവര്‍ച്ച നടത്താനെത്തിയ നാലംഗ സംഘത്തിന്‍റെ ചിത്രങ്ങളാണ് കൈമാറിയത്. സഹബ് അലി, സൈഫുള്‍ റഹ്മാന്‍, മൈനുള്‍ ഹക്ക്, സദ്ദാം ഹുസൈന്‍ എന്നിവരാണ് അന്നത്തെ കവര്‍ച്ചാ ശ്രമക്കേസിലെ പ്രതികള്‍.
ഇവര്‍ മോഷണം നടത്തി രക്ഷപെടാന്‍ ശ്രമിച്ചത് അസ്സം നിയമസഭാ പാസ്സുള്ള വാഹനമായിരുന്നു. പ്രതികളുടെ ചിത്രങ്ങള്‍ക്ക് കേരളത്തിലെ മോഷ്ടാക്കളോട് സാമ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരുരെക്കുറിച്ചുള്ള വിവരങ്ങള്‍ അസ്സം പൊലീസ് കൈമാറിയത്.
തട്ടിയെടുത്ത വാഹനത്തില്‍ രക്ഷപെട്ട മുന്‍കാല ചരിത്രവും സംശയം ബലപ്പെടുത്തി. കേരളത്തിലെ അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. വാഹനത്തിലും എടിഎമ്മുകളിലും ഫോറന്‍സിക് സംഘം നടത്തിയ പരിശോധയുടെ ഫലങ്ങളും അന്വേഷണ സംഘം കാത്തിരിക്കുന്നു. ശേഖരിച്ച ഫോണ്‍ രേഖകളുടെ വിശദാംശങ്ങളും വിശകലനം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam