ഇരുമ്പനം പ്ലാന്റില്‍ സമരം; നാളെ ഐഒസി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Published : Nov 21, 2016, 07:00 AM ISTUpdated : Oct 05, 2018, 02:11 AM IST
ഇരുമ്പനം പ്ലാന്റില്‍ സമരം; നാളെ ഐഒസി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Synopsis

കഴിഞ്ഞ മാസമുണ്ടായ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലെ തീരുമാനം ലംഘിച്ച് ഐഒസി മാനേജ്മെന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ വ്യവസ്ഥ റദ്ദാക്കണം. ഇന്ധന നീക്കത്തിനായി കമ്പനി, ടാങ്കറുകളെ ചുമതലപ്പെടുത്തരുത്. മാനേജ്മെന്റ് ചര്‍ച്ചയ്‌ക്ക് തയ്യാറാകണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റി വീണ്ടും സമരം തുടങ്ങിയത്. സ്വന്തം ടാങ്കര്‍ ലോറികളില്‍ ഇന്ധനം കയറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പുടമകളുടെ പ്രതിനിധികളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല

അതേസമയം കെ.എസ്.ആര്‍.ടി.സി, മത്സ്യഫെഡ്, റെയില്‍വേ, പ്രതിരോധ മേഖല എന്നീവിടങ്ങളിലേക്കുളള ഇന്ധനനീക്കം തടയില്ല. ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് പമ്പ,നിലയ്‌ക്കല്‍ എന്നിവിടങ്ങളിലേക്കമുളള ഇന്ധനനീക്കവും തടയില്ലെന്നും കോ‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അതേസമയം, ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ ഐഓസിയുടെ കീഴിലുള്ള സംസ്ഥാനത്തെ 200 ഓളം പമ്പുകള്‍ പ്രതിസന്ധിയിലാണെന്ന് പെട്രോള്‍ പമ്പുടമകളുടെ സംഘടന പറയുന്നു.
ഐഓസി ഡീലര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് നാളെ പമ്പുകള്‍ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ