പെട്രോള്‍ തീര്‍ന്ന് ഇനി വഴിയില്‍ കിടക്കേണ്ട; ഹോം ഡെലിവറിയുമായി ഐഒസി

Web Desk |  
Published : Mar 19, 2018, 05:46 PM ISTUpdated : Jun 08, 2018, 05:48 PM IST
പെട്രോള്‍ തീര്‍ന്ന് ഇനി വഴിയില്‍ കിടക്കേണ്ട; ഹോം ഡെലിവറിയുമായി ഐഒസി

Synopsis

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷന്‍റെ ഹോം ഡെലിവറി സര്‍വ്വീസ്

മും​ബൈ: രാത്രിയോ, പകലോ ഇനി യാത്രക്കിടെ ഇന്ധനം തീര്‍ന്ന്  വ​ഴി​യി​ൽ കി​ട​ക്കേ​ണ്ടി​വ​രി​ല്ല. പെട്രോള്‍ പമ്പ് നിങ്ങളുടെ അടുത്തേക്കെത്തും. ഇന്ധനം തീര്‍ന്ന് വഴിയില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്കായി ഹോം ​ഡെ​ലി​വ​റി സ​ർ​വീ​സ് ആരംഭിച്ചിരിക്കുകയാണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷന്‍. ഒറ്റ ഫോണ്‍ കോളില്‍ ഇനി ഇന്ധനം നിങ്ങളുടെ അടുത്തെത്തും. മ​ഹാ​രാ​ഷ്ട്ര​യി​ലും പൂ​നെ​യി​ലു​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ലാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട​ത്തി​ൽ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഡീ​സ​ൽ മാ​ത്ര​മാ​യി​രി​ക്കും ല​ഭ്യ​മാ​കു​ക.  ഉടന്‍ തന്നെ പെട്രോളും ഹോം ഡെലിവറിയായി എത്തിക്കുമെന്ന് ഐഒസി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് സിംഗ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​രം ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തും