ഐഒസി ചര്‍ച്ച പരാജയപ്പെട്ടു; ടാങ്കര്‍ ലോറി സമരം തുടരും

By Web DeskFirst Published Nov 22, 2016, 4:35 PM IST
Highlights

കമ്പനി മാനേജ്‌മെന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ റദ്ദാക്കണമെന്നാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി നേരത്തെ മുന്നോട്ട് വച്ച 11 ആവശ്യങ്ങളില്‍ നിന്ന് ആറെണ്ണത്തില്‍ കടുംപിടിത്തം വേണ്ടന്ന് തീരുമാനമായി. 

മറ്റ് അഞ്ച് ആവശ്യങ്ങള്‍ നേതാക്കള്‍ കമ്പനിക്ക് മുന്നില്‍ ഉന്നയിച്ചെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് വൈകുന്നേരം കളക്ടറുടെ സാനിധ്യത്തില്‍ നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിക്കുകയായിരുന്നു. കോര്‍ഡിനേഷന്‍ കമ്മറ്റി സമരം തുടരുന്നതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടാകും. അതേസമയം മറ്റു പമ്പുകളില്‍  ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുള്ള സ്ഥിതിക്ക്  തല്ക്കാലം പൊതുജനത്തെ സമരം ബാധിക്കാനിടയില്ല.
 

click me!