ഓൺലൈൻ വ്യാജ ലഹരിമരുന്ന് വിൽപനക്കെതിരെ എക്സൈസ്

Web Desk |  
Published : Jul 22, 2018, 07:47 PM ISTUpdated : Oct 02, 2018, 04:21 AM IST
ഓൺലൈൻ വ്യാജ ലഹരിമരുന്ന് വിൽപനക്കെതിരെ എക്സൈസ്

Synopsis

ഓണ്‍ലൈനിലൂടെയുള്ള ലഹരിമരുന്നുകളുടെ വില്പന തടയിടാൻ എക്സൈസ് ഓൺലൈൻ വഴി വിൽക്കുന്ന ഗുളികകളിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ലെന്നും ഋഷിരാജ് സിംഗ് 

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെയുള്ള ലഹരിമരുന്നുകളുടേയും വാറ്റ് ഉപകരണങ്ങളുടെ വില്പന തടയിടാൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഓൺലൈൻ വഴി വിൽക്കുന്ന വ്യാജ ലഹരിഗുളികകൾ വരുത്തി ലാബിലേക്കയച്ച് പരിശോധിച്ചുവെന്നും ഗുളികകളിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ലെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകൾ തന്നെ നീക്കി.

വലിയ ലഹരിക്കച്ചവടമാണ് ഓൺലൈനിൽ. പല പ്രമുഖ സൈറ്റുകളിലും ചാരായം വാറ്റുന്നതിൻറെ ഉപകരണങ്ങൾ വില്പനക്ക് വെച്ചു. ഓരോന്നിന്റെയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നു. വില്പന സജീവമായതറിഞ്ഞാണ് ഋഷിരാജ് സിംഗ് സൈറ്റിൽ കയറി ഓർഡർ ചെയ്തത്. പിന്നാലെ ചില സൈറ്റുകൾ പരസ്യങ്ങൾ പിൻവലിച്ചു.

സൈറ്റുകൾ കൃത്യമായി നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. ഓണ. ഓൺ ലൈൻ വഴി വിൽക്കുന്ന ഗുളികകളും എക്സൈസ് കമ്മീഷണർ വാങ്ങിയിരുന്നു. പക്ഷെ ലാബിലേക്കയച്ച പരിശോധനയിൽലഹരിമരുന്നിൻറെ അംശം കണ്ടെത്തിയില്ല. ഒരുപക്ഷെ ലഹരി മരുന്നെന്ന പേരിലുള്ള വ്യാജ ഗുളികകളുടെ വില്പനയായിരിക്കുമെന്നാണ് എക്സൈസിനറെ വിലയിരുത്തൽ. പക്ഷെ നിയമരമായി ഇത്തരം പരസ്യങ്ങളെ നിരോധിക്കാനാവില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം