സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു

Published : Feb 11, 2018, 07:51 PM ISTUpdated : Oct 04, 2018, 08:04 PM IST
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു

Synopsis

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേൽ-ഇറാൻ പോര് മുറുകുന്നു. ദമാസ്കസിലെ ഇറാനിയൻ, സിറിയൻ സൈനികത്താവളങ്ങളിൽ ഇസ്രയേല്‍ ആക്രമണം നടത്തി. പകരം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി സിറിയ അവകാശപ്പെട്ടു. 

തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യഹു പറഞ്ഞു. സിറിയയില്‍ ഇറാന്റെ ഒരു ഇടപെടലും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്റെ യുദ്ധവിമാനം ഇറാന്റെ ആളില്ലാ വിമാനം വെടിവച്ചിട്ടതിന് പിന്നാലെയാണ് ഈ രാജ്യങ്ങൾക്കിടയിൽ സംഘര്‍ഷം ശക്തമായത്. ഇതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ