
ടെഹ്റാന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നിലുള്ള ചാവേര്‍ സംഘത്തെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതായി ഇറാന്‍. ആക്രമണത്തില്‍ മരിച്ച 27 റെവല്യൂഷണറി ഗാര്‍ഡ്സിന്‍റെ സംസ്കാര ചടങ്ങിനിടെയായിരുന്നു കമാന്‍ഡര്‍ മേജര്‍ മൊഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന.
പാക് ഗവണ്‍മെന്‍റ് ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. അവര്‍ ആന്‍റി റെവല്യൂഷണറികള്‍ മാത്രമല്ല ആന്‍റി ഇസ്ലാമും കൂടിയാണ്. പാക്കിസ്ഥാന്‍ സുരക്ഷാ സേനയാണ് അവര്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും നല്‍കുന്നത്. പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ് അവരെ ശിക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി തിരിച്ചടിയുണ്ടാകും. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാക്കിസ്ഥാന്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ജാഫരി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചാവേര്‍ ആക്രമണത്തില്‍ 27 റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകള്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാമന നിയന്ത്രണത്തിലുള്ള സേനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam