ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു; പതിനെട്ടുകാരി അറസ്റ്റിൽ

Web Desk |  
Published : Feb 03, 2022, 04:47 PM ISTUpdated : Mar 22, 2022, 07:24 PM IST
ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു; പതിനെട്ടുകാരി അറസ്റ്റിൽ

Synopsis

ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തു പതിനെട്ടുകാരി അറസ്റ്റിൽ

ഇറാൻ: ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൃത്തത്തിലൂടെ പ്രശസ്തയായ മദേ ഹോജാബ്രി എന്ന ഇറാനി പെണ്‍കുട്ടിയാണ് ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായത്. നൃത്തം ചെയ്യുന്ന 300 ഒാളം വീഡിയോകളാണ് ഹോജാബ്രി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 66,000 ആളുകൾ ഇൻസ്റ്റ​ഗ്രാമിൽ മാത്രം ഹോജാബ്രിയെ പിന്തുടരുന്നുണ്ട്.  

അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം തനിക്കു തെറ്റ് പറ്റിയെന്നു സമ്മതിച്ച് യുവതി രം​ഗത്തെത്തിയിരുന്നു. "ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ആയിരുന്നില്ല, എന്നെ പിൻതുടരുന്ന ആളുകൾക്ക് വേണ്ടിയാണ് വീഡിയെ പോസ്റ്റ് ചെയ്തത്. താൻ ചെയ്തതു പോലെ മറ്റുള്ളവരും ചെയ്യണമെന്ന തരത്തിലുള്ള ഒരു ഉദ്ദേശവുമില്ലായിരുന്നു. ഞാൻ ഒരു ടീമിനൊപ്പവും ചേർന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാൻ ജിംനാസ്റ്റിക്സ് മാത്രമാണ് ചെയ്യുന്നത്"-  വെള്ളിയാഴ്ച ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട വീഡിയോയിലെ ഹോജാബ്രിയുടെ വാക്കുകളാണിത്. 

അറസ്റ്റുചെയ്തതു മുതൽ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാൻസിൻറെ വീഡിയോകൾ പങ്കുവച്ചത്. അതേസമയം ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുനുള്ള ആളുകൾ പ്രതിഷേധം നടത്തുകയാണ്. നർത്തകിയും ജിംനാസ്റ്റുമായ പതിനെട്ടുകാരിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ആളുകൾ പ്രതിഷേധം അറിയിക്കുന്നത്. കൂടാതെ ഇറാനിയൻ സ്ത്രീകൾ പൊതുസ്ഥലത്തുവച്ച് നൃത്തം ചെയ്യുന്ന വീഡിയോകളും പോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിക്കുന്നുണ്ട്.

എന്നാൽ നൃത്തം ചെയ്ത്തിന്റെ പേരിൽ അറസ്റ്റിലാകുന്ന ആദ്യത്തെ വ്യക്തിയല്ല ഹോജാബ്രി. 2014ൽ പോപ്പ് ​ഗായകൻ ഫാരെൽ വില്യംസിന്റെ "ഹാപ്പി" എന്ന ഗാനത്തിന് ചുവടുവച്ച ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു വർഷം തടവുശിക്ഷയും 91 ചാട്ടയടിയുമായിരുന്നു അന്ന് അവർക്ക് വിധിച്ചത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടതിൽ ലോകമെമ്പാടും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇവരെ കോടതി വെറുതെ വിട്ടു. കൂടാതെ ഇവർക്ക് ഐക്യ​​ദാർഢ്യം പ്രഖ്യാപിച്ച് ഫാരെൽ വില്യംസും രം​ഗത്തെത്തിയിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല; പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിൻ്റെ എഫ്‌ബി ലൈവ് ലിങ്ക് നീക്കി ജി സുധാകരൻ
എരമല്ലൂരിനടുത്ത് വൻ അപകടം; കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു; 40 ഓളം പേർക്ക് പരിക്ക്