ഇറാഖില്‍ സൈന്യത്തിനു മുന്നേറ്റം

Published : Nov 02, 2016, 03:22 AM ISTUpdated : Oct 05, 2018, 04:05 AM IST
ഇറാഖില്‍ സൈന്യത്തിനു മുന്നേറ്റം

Synopsis

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് മുന്നേറ്റം. മൊസൂളില്‍ രൂക്ഷമായ ഏറ്റമുട്ടലാണ് സൈന്യവും ഭീകരരും തമ്മില്‍നടക്കുന്നത്. കീഴടങ്ങാന്‍ ‍ഭീകരര്‍ക്ക് പ്രധാനമന്ത്രി അന്ത്യശാസനം നല്‍കി.

രണ്ട് വര്‍ഷം മുമ്പ് ഐ എസ് നിയന്ത്രണത്തിലായ ശേഷം ആദ്യമായാണ് മ1സൂള്‍നഗരത്തിലേക്ക് സൈന്യം പ്രവേശിക്കുന്നത്. നഗരത്തിന്‍റെകിഴക്കന്‍മേഖലയില്‍കടക്കാന്‍ സൈന്യത്തിനായി. വിമാനത്താവളത്തില്‍നിന്ന് 3 കിലോമീറ്റര്‍അകലെയുള്ള ജുദായത്ത് അല്‍മുഫ്തിയില്‍ എത്താന്‍ സാധിച്ചതായി സൈനിക വക്താവ് അറിയിച്ചു. കുക്ജാലിയിലെ ടി വി സ്റ്റേഷവന്‍റെ നിയന്ത്രണവും സൈന്യം തിരിച്ചുപിടിച്ചു.

ദ്വീക്ക്ലാഹ് ജില്ലയുടെ സൈന്യം തിരിച്ചുപിടിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പലയിടത്തും ശക്തമായ ചെറുത്ത് നില്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണടാകുന്നുണ്ട്. പതിനായിരത്തോളം ഭീകരര്‍ മൊസൂളില്‍ ഉണ്ടെന്നാണ് കണക്ക്. സൈന്യവും പൊലീസൂം ഷിയ മിലിഷ്യ പോരാളികളും കുര്‍ദ് പോരാളികളും സംയുക്തമായാണ് ഐ എസിനെതിരെ പോരാടുന്നത്.

കീഴടങ്ങാന്‍ തീവ്രവാദികള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി അന്ത്യശാസനം നല്‍കി. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്നീ രണ്ട് വഴികള്‍ മാത്രമേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് മുന്നില്‍ഉള്ളൂ എന്ന് പ്രധാനമന്ത്രി പറ‌ഞ്ഞു. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രാധാന പ്രദേശമാണ് മൊസൂള്‍ നഗരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി