മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ബിജെപി 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇറോം ശര്‍മിള

Published : Feb 13, 2017, 02:08 PM ISTUpdated : Oct 04, 2018, 06:18 PM IST
മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ബിജെപി 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇറോം ശര്‍മിള

Synopsis

ഇംഫാല്‍: ബിജെപിയിൽ ചേരാൻ ക്ഷണമുണ്ടായിരുന്നുവെന്ന് മണിപ്പൂരിലെ ഉരുക്ക് വനിതയെന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള. കോൺഗ്രസ് മുഖ്യമന്ത്രി ഒക്റാം ഇബോബിക്കെതിരെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടതെന്നും ഇറോം പറഞ്ഞു.

എന്നാല്‍ തനിക്ക് സ്വതന്ത്രയായി മത്സരിക്കാനാണ് താല്‍പര്യമെന്നും ഇബോബിക്കെതിരെ മത്സരിക്കണമെങ്കില്‍ പ്രചാരണച്ചെലവിനായി 36 കോടി രൂപ വേണമെന്നും ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വം പണം നൽകാൻ തയ്യാറായിരുന്നുവെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കാനില്ലെന്നും ഇറോം വ്യക്തമാക്കി.

എന്നാല്‍ ഇറോം ശര്‍മ്മിള പറയുന്നത് പച്ചക്കള്ളമാണെന്നും മണിപ്പൂരിലെ ആകെ പ്രചാരണത്തിന് ബിജെപിക്ക് 36 കോടി രൂപപോലും ആവശ്യമില്ലെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാദവിന്റെ പ്രതികരണം. പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിന് തെളിവ് നല്‍കിയില്ലെങ്കില്‍ ഇറോമിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും രാംമാധവ് പറഞ്ഞു. തൗബല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ഒക്‌റാം     ഇബോബിയ്ക്കെതിരെ സ്വതന്ത്രയായാണ് ഇറോം മത്സരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാമുകൻ മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങി, പ്രതിശ്രുത വധുവിന് നേരെ ആസിഡ് ആക്രമണവുമായി 26കാരി
അമേരിക്ക ചതിക്കും, ചർച്ചകൾ മറയാക്കി ഇറാനിൽ കരയാക്രമണത്തിന് സാധ്യതയെന്ന് റഷ്യയുടെ സുപ്രധാന മുന്നറിയിപ്പ്; 'യുറേനിയം സമ്പുഷ്ട്കീരണം ഇറാന്‍റെ അവകാശം'