മഹര്‍ കൊടുക്കാനില്ലാത്ത അഫ്ഗാന്‍ യുവാവിന് ഐഎസ് നല്‍കിയത് പ്രണയസാഫല്യം; തീവ്രവാദ സംഘടന ആളെക്കൂട്ടുന്ന പുതുവഴികള്‍

Web Desk |  
Published : May 08, 2018, 11:20 PM ISTUpdated : Jun 08, 2018, 05:49 PM IST
മഹര്‍ കൊടുക്കാനില്ലാത്ത അഫ്ഗാന്‍ യുവാവിന് ഐഎസ് നല്‍കിയത് പ്രണയസാഫല്യം; തീവ്രവാദ സംഘടന ആളെക്കൂട്ടുന്ന പുതുവഴികള്‍

Synopsis

പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ഐഎസ് സഹായം യുവാക്കളെ ഒപ്പം നിര്‍ത്താന്‍ വിചിത്ര മാര്‍ഗങ്ങളുമായി ഐ എസ്   

തങ്ങളോട് കൂറുപുലര്‍ത്തുന്നവരെ ഒപ്പം നിര്‍ത്തി ഭീകരസംഘടന വിപുലീകരിക്കാനുള്ള ശ്രമത്തില്‍ ഐഎസ്ഐസ് എന്ന് റിപ്പോര്‍ട്ട്.  യുവാക്കളെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഐഎസ്. മുഹമ്മദ് ഷാ എന്ന 23കാരനായ അഫ്ഗാന്‍ യുവാവിന്‍റെ വിവാഹം നടത്തി നല്‍കാന്‍ മുന്‍കൈ എടുത്തത് ഐഎസുകാരാണ്. പ്രണയിച്ച യുവതിയ്ക്ക് വിവാഹസമയത്ത് നല്‍കാനുള്ള പണം കയ്യിലാല്ലാതെ വന്നതോടെയാണ് മുഹമ്മദ് ഷാ ഐഎസ്ഐഎസിന്റെ സഹായം തേടിയത്. 

താമസം കൂടാതെ യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയ തീവ്രവാദികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മകന്‍ വിവാഹിതനായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അതിനായി തീവ്രവാദികളുടെ സഹായം തേടിയത് ശരിയായില്ലെന്നും മുഹമ്മദ് ഷായുടെ പിതാവ് പറയുന്നു. ഇനി തനിക്ക് ഇങ്ങനൊരു മകനില്ലെന്നും മുഹമ്മദ് ഷാ കൂട്ടിച്ചേര്‍ത്തു. 

ഐഎസിനെതിരെയുള്ള ചെറുത്ത് നില്‍പ് കൂടി വരുന്ന പശ്ചാത്തലത്തില്‍ ആണ് ഇത്തരത്തിലുള്ള നടപടികളിലൂടെ യുവാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഐ എസ് ചെയ്യുന്നതെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഐഎസ് വീണ്ടും ശക്തി പ്രാപിക്കുന്നതിലുള്ള ആശങ്ക മറച്ച് വക്കുന്നില്ല ഇവിടുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍. മറ്റ് മേഖലകളില്‍ ശക്തമായ തിരിച്ചടി നേരിട്ടതോടെയാണ് അഫ്ഗാന്‍ ഗ്രാമങ്ങളിലേക്ക് ഐഎസ് തിരികെയെത്തുന്നത്. ജോസ്വാന്‍ പോലുള്ള യുവാക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഐഎസിന് സാധിക്കുന്നുണ്ട് എന്നത് മേഖലയില്‍ ആശങ്ക വളര്‍ത്തുന്നതാണ്. 

ജോസ്വാന്‍ മേഖലയിലെ പല സ്‌കൂളുകളും ഇവര്‍ അടച്ചുപൂട്ടിച്ചു. ശത്രുക്കളുടെ തലവെട്ടിമാറ്റി. ചെറിയ കുട്ടികളുള്‍പ്പെടെയുള്ള സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ പലരും സ്വന്തം സ്ഥലം ഉപേക്ഷിച്ച് മറ്റേതെങ്കിലും സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണ്. സിറിയയിലും ഇറാഖിലും  നേരിട്ട കനത്ത തിരിച്ചടി അഫ്ഗാന്‍ ഗ്രാമങ്ങളിലേക്ക് ഐഎസിനെ മടക്കി എത്തിച്ചും ഒപ്പം സൈന്യത്തെ പിന്‍വലിക്കുകയാണെന്ന യുഎസ് പ്രഖ്യാപനവും ജോസ്വാന്‍ മേഖലയില്‍ വളര്‍ത്തുന്നത് ആശ്ങക് മാത്രമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ