അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടു

Published : Jul 11, 2017, 06:48 PM ISTUpdated : Oct 05, 2018, 02:27 AM IST
അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടു

Synopsis

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചു. ഇറാഖി പ്രവിശ്യയായ നിനാവേഗില്‍ നടന്ന വ്യോമാക്രമണത്തിലാണ് അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച കുറിപ്പ് കിഴക്കന്‍ മൊസൂളിലെ ഐഎസ് അംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

മെയ് 28ന് ഇസ്ലാമിക് സ്റ്റേറ്റ് ഉന്നതതല നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിനുനേരെയാണ്  വ്യോമാക്രമണം നടന്നതെന്നും അതിലാണ് അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസിന്‍റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മൊസൂള്‍ ഇറാഖ് സൈന്യം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് അല്‍-ബാഗ്ദ്ധാദിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ
ശുചിത്വമില്ല, ഗുണനിലവാരമില്ല, പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം, പ്രതിഷേധം