അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകര ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പൊലീസ്

Published : Jul 11, 2017, 06:41 PM ISTUpdated : Oct 05, 2018, 03:16 AM IST
അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകര ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പൊലീസ്

Synopsis

ജമ്മു കശ്‍മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകര ആക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്. സുരക്ഷ വിലയിരുത്താന്‍ കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്ത് ശ്രീനഗറില്‍ എത്തി.

അനന്തനാഗില്‍ ഏഴ്  തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ അക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെന്ന്  ജമ്മു കശ്‍മീര്‍ പൊലീസ് പറഞ്ഞു. പൊലീസിനെ ലക്ഷ്യം വെച്ച് നടത്തിയ അക്രമണമാണ് തീര്‍ത്ഥാടകരുടെ മരണത്തില്‍ കലാശിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. പാക് ഭീകരന്‍ അബു ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും കാശ്‍മീര്‍ ഐജി അറിയിച്ചു. പ്രദേശത്തെ സുരക്ഷ സംവിധാനം വിലയിരുത്താന്‍ കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്തിന്റെ അധ്യക്ഷതയില്‍ ഉന്നതലയോഗം ചേര്‍ന്നു. ആക്രണത്തില്‍ ഇരയായ നാല് പേരുടെ മൃതദേഹം സ്വദേശമായ ഗുജറാത്തില്‍ എത്തിച്ചു. കൊല്ലപ്പെട്ട മൂന്ന് പേര്‍ മഹാരാഷ്‌ട്ര സ്വദേശികളാണ്. മരിച്ചവരുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു സ്ഥിതിഗതിയെപ്പറ്റി ദേശീയ സുരക്ഷ ഉപദ്ദേഷ്‌ടാവ് അജിത്ത് ദോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവരം കൈമാറി. സംഭവത്തെ അപലപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി, തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ജമ്മുകാശ്‍മീര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്ന വിമര്‍ശനം പൊലീസിനു നേരെ ഉയര്‍ന്നിട്ടുണ്ട്.  ആക്രമണത്തില്‍ അഞ്ച് സ്‌ത്രീകളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തൊമ്പത് പേര്‍ക്ക് പരുക്കേറ്റു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു