
സ്റ്റോക്ക്ഹോം: സ്വീഡനിലെ ജനപ്രീയ റേഡിയോ സ്റ്റേഷനിലൂടെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ ഗാനം. തെക്കന്‍ നഗരമായ മല്‍മോയിലെ റേഡിയോയിലൂടെയാണ് അരമണിക്കൂറോളം പോപ് സ്റ്റൈലിലുള്ള "ഫോര്‍ ദ സേക്ക് ഓഫ് അള്ളാ' എന്ന ഐഎസ് ഗാനം മുഴങ്ങിക്കേട്ടത്. റേഡിയോയുടെ ഫ്രീക്വന്‍സി ഭീകരര്‍ ഹൈജാക്ക് ചെയ്തതാണെന്ന് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.
മിക്സ് മെഗാപോള്‍ എന്ന പുലര്‍കാല പരിപാടിയുടെ പ്രക്ഷേപണത്തിനിടെയാണ് പ്രശ്നം ഉണ്ടായത്. "ഞങ്ങളുടെ കന്യകമാര്‍ കാത്തിരിക്കുന്ന സ്വര്‍ഗവാതിലിലേക്ക് ഞങ്ങള്‍ പ്രയാണം ചെയ്യും' എന്ന വരികളുള്ള ഗാനം പടിഞ്ഞാറന്‍ ഇറാക്കിലെയും സിറിയയിലെയും യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസ് തയാറാക്കിയ ഗാനമാണ്. പൈറേറ്റ് ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച് ആരോ തങ്ങളുടെ ഫ്രീക്വന്‍സി തടസപ്പെടുത്തുകയായിരുന്നെന്ന് മിക്സ് മെഗാപോള്‍ ഉടമ ജകോബ് ഗ്രാവെസ്റ്റാം പറഞ്ഞു.
പരിഭ്രാന്തരായ നിരവധി ആളുകള്‍ വിളിച്ച് കാര്യം അറിയിച്ചു. ആളുകള്‍ വിഷയത്തെ കാര്യത്തെ ഗൗരവമായി കണ്ടതിലും ജാഗ്രത പുലര്‍ത്തിയതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് റേഡിയോ അധികൃതര്‍ പറഞ്ഞു. സംഭവം നടന്ന കാര്യം പോലീസിനോടും നാഷണല്‍ ടെലികോം ഏജന്‍സിയോടും സ്റ്റേഷന് സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam