കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് തലവന്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം

Published : Jun 19, 2017, 12:44 PM ISTUpdated : Oct 05, 2018, 03:24 AM IST
കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് തലവന്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം

Synopsis

പാലക്കാട്: കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് മംഗലശ്ശേരി സ്വദേശി  സജീർ ആണ് കൊല്ലപെട്ടത്. മൃതദേഹത്തിന്റെ ചിത്രം സഹിതം ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു.

മുന്‍പ് പലതവണ മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും അവയൊന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ചിത്രം സഹിതമാണ് ടെലഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ഐ.എസ് റിക്രൂട്ട്മെന്റിന്റെ തലവന്‍ ഇയാളായിരുന്നെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരുന്നത്. ഇയാള്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ വിവരം വന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആദ്യമായാണ് ചിത്രം സഹിതം സന്ദേശം ലഭിക്കുന്നത്. കാസര്‍കോട് പടന്ന സ്വദേശി അഷ്‍ഫാഖാണ് സന്ദേശം അയച്ചിരുന്നത്. ഇയാള്‍ തന്നെയാണ് നേരത്തെയും മലയാളികള്‍ കൊല്ലപ്പെട്ടെന്ന സന്ദേശം അയച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി
ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണൽ ശീതൾ വ്രസെന്നിനെ അമേരിക്കയിൽ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച മകൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ