പുതുവത്സരത്തില്‍ ഭീകരാക്രമണ ഭീഷണി; കൊച്ചിയിലെത്തുന്നവര്‍ക്കും മുന്നറിയിപ്പ്

Published : Dec 31, 2016, 06:06 AM ISTUpdated : Oct 05, 2018, 03:05 AM IST
പുതുവത്സരത്തില്‍  ഭീകരാക്രമണ ഭീഷണി; കൊച്ചിയിലെത്തുന്നവര്‍ക്കും  മുന്നറിയിപ്പ്

Synopsis

ദില്ലി: പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷപരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. 

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് മുന്നറിയിപ്പ്. ഗോവ, പൂണെ, മുംബൈ കൊച്ചി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ബീച്ച് പാര്‍ട്ടിയിലും ക്ലബ്ബുകളിലെ ആഘോഷ പരിപാടികളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരക്കുള്ള ചന്തകളിലും നഗരങ്ങളിലുമുള്ള പൗരന്മാരും ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച: ജീവനക്കാർക്ക് ക്രൂരമർദ്ദനം, പണം തട്ടിയെടുത്തു
ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും