നീരവ് മോദിയെ പിടികൂടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും നോട്ടീസ് അയച്ചുവെന്ന് സിബിഐ

Web Desk |  
Published : Jun 18, 2018, 07:39 PM ISTUpdated : Jun 29, 2018, 04:10 PM IST
നീരവ് മോദിയെ പിടികൂടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും നോട്ടീസ് അയച്ചുവെന്ന് സിബിഐ

Synopsis

മുംബൈയിലെ പ്രത്യേക കോടതി അടുത്തിടെ നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു

ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി നീരവ് മോദിയെ പിടികൂടാന്‍ ഇന്റര്‍പോള്‍ വഴി എല്ലാ രാജ്യങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നതായി സി.ബി.ഐ വൃത്തങ്ങള്‍. ബ്രിട്ടന്‍, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നീരവ് മോദിയെ പിടികൂടാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നുവെന്നും സി.ബി.ഐ അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി അടുത്തിടെ നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പിന്‍വലിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി നീരവ് മോജി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ നീരവ് മോദി വ്യാജ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നതെന്നാണ് സിബിഐ അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി