ഇസ്താംബൂൾ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം; 36 മരണം

Published : Jun 29, 2016, 12:40 AM ISTUpdated : Oct 05, 2018, 01:00 AM IST
ഇസ്താംബൂൾ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം; 36 മരണം

Synopsis

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 36 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. ആയുധ ധാരികളായ മൂന്ന് പേർ വിമാനത്താവളത്തിന്‍റെ ഉള്ളിൽ കടന്ന ശേഷം വെടിയുതിർക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയിലാണ് ഇസ്താംബൂളിലെ അതാടർക്ക് വിമാനത്താവളത്തിൽ ആക്രമണം നടന്നത്. എകെ47 തോക്കുകളും, ബോംബുകളുമായെത്തിയ മൂന്ന് ചാവേറുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 28 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. 10 പേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്താവളത്തിന്‍റെ ഉള്ളിൽ കടന്ന രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണം നടത്തിയത്. അക്രമികൾ കറുത്ത വസ്ത്രം ധരിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കുർദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.   

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്താംബൂളിൽ നിന്നുള്ള വിമാനസർവ്വീസ് താൽക്കാലികമായി റദ്ദാക്കി. വിമാനത്താവളത്തിലെ സുരക്ഷ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിന് കൂടുതൽ സഹായകരമായതെന്നാണ് റിപ്പോർട്ട്. വിദേശ വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഇടമാണ് ഇസ്താംബൂൾ.  ഭീകരാക്രമണത്തിന്രെ പശ്ചാത്തലത്തിൽ തുർക്കിയിലേക്കുള്ള യാത്രകൾക്ക് അമേരിക്കൻ പൗരൻമാർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന