കൊടും തണുപ്പിനെ വകവെയ്ക്കാതെ പരിശീലനം; ബോർഡറിലെ പൊലീസുകാരുടെ വീഡിയോ വൈറലാകുന്നു

By Web TeamFirst Published Jan 29, 2019, 10:27 AM IST
Highlights

എഴുപതാം റിപ്പബ്ലിക് ദിനത്തിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി മുകളിൽ ഐടിബിപി നടത്തിയ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡെറാഡൂൺ: കൊടും തണുപ്പിനെ വകവെയ്ക്കാതെ പരിശീലനം നടത്തുന്ന ഇൻഡോ ടിബറ്റൻ ബോർഡറിലെ പൊലീസുകാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ് പൊലീസിന്റെ പരിശീലനം. ഉത്തരാഖണ്ഡിലെ ഔലിയിൽ നിന്നുള്ളതാണ് വിഡിയോ.

കൊടും തണുപ്പിൽ പാന്റസ് മാത്രം ധരിച്ചാണ്  സേനം​ഗങ്ങൾ ആയോധന കല പരിശീലിക്കുന്നത്.  പരിശീലനം നടത്തുന്ന പ്രദേശത്തെ മരങ്ങളിൽ  മഞ്ഞ് തങ്ങി നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ  തണുപ്പിനെ വകവെയ്ക്കാതെ ദൃഢനിശ്ചയത്തോടെ പരിശീലനം ചെയ്യുകയാണ് സേനം​ഗങ്ങൾ.

Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhand's Auli (Sourc:ITBP) pic.twitter.com/ftFOKmmeBa

— ANI (@ANI)

റിപ്പബ്ലിക് ദിനത്തിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി മുകളിൽ ഐടിബിപി നടത്തിയ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.  –30 ഡിഗ്രിയായിരുന്നു ആ സമയത്തെ ലഡാക്കിലെ താപനില.

click me!