കോടതിയലക്ഷ്യ നടപടിക്കെതിരെ ജേക്കബ് തോമസ് സുപ്രീം കോടതിയിലേക്ക്

Web Desk |  
Published : Mar 24, 2018, 05:53 PM ISTUpdated : Jun 08, 2018, 05:43 PM IST
കോടതിയലക്ഷ്യ നടപടിക്കെതിരെ ജേക്കബ് തോമസ് സുപ്രീം കോടതിയിലേക്ക്

Synopsis

കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും പരാതി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനായിരുന്നു തോമസ് ജേക്കബിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയത്.

കേരള ഹൈക്കോടതിയുടെ കോടതി അലക്ഷ്യനടപടി ചോദ്യം ചെയ്ത് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കാണിച്ചാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും പരാതി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനായിരുന്നു തോമസ് ജേക്കബിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ രണ്ടിന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ