സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചർച്ച നടത്തി.
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചർച്ച നടത്തി. വരും വർഷത്തെ പരീക്ഷാനടപടികൾ അടക്കം യോഗത്തിൽ മന്ത്രി വിശദമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ അടക്കം ഗുരുതരപിഴവ് പറ്റിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. നീറ്റ് പരീക്ഷാപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാവൻ രാജിവെച്ചത്. ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വരും അധ്യയന വർഷത്തെ പരീക്ഷ നടപടികളും യോഗത്തിൽ ചർച്ചയായി. പരീക്ഷാ നടപടികളിൽ സുതാര്യതയ്ക്ക് ഊന്നൽ നൽകണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.



