
തിരുവനന്തപുരം: ഉന്നതര്‍ക്കെതിരെ കടുത്ത ആക്ഷേപവുമായി ജേക്കബ് തോമസ് . ഉമ്മൻചാണ്ടി, ആര്‍ ബാലകൃഷ്ണപ്പിള്ള, സി ദിവാകരൻ എന്നിവരെ, ആത്മകഥയിൽ ജേക്കബ് തോമസ് പേരെടുത്ത് വിമർശിക്കുന്നു. മദനിയുടെ അറസ്റ്റുമുതൽ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിവാദങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പാറ്റൂർ അന്വേഷണ റിപ്പോർട്ട് ലോകായുക്ത പൂഴ്ത്തിയതായി ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു.
31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസിന്രെ ആത്മകഥയിൽ വിവരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ അബ്ദുള്‍ നാസർ മദനിയുടെ അറസ്റ്റിനെ എതിർത്തിരുന്നതാ.ി ജേക്കബ് തോമസ് പറയുന്നു. അറസ്റ്റ് വൈകിപ്പിക്കാനും ശ്രമം നടത്തിയെന്നും ചില കരുനീക്കങ്ങള്‍ അറസ്റ്റിനു പിന്നിലുണ്ടെയെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നു.
സപ്ലൈക്കോയിൽ സിഎംഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തത്തിൽ കൂടുതൽ വിവരിക്കുന്നത്. അഴിമതിക്കാരനായ കരാറുകരനെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി.ദിവാകരൻ തന്‍റെ കോണ്‍ഫിഡഷ്യൽ റിപ്പോർട്ട് പോലും എഴുതാൻ വിമുഖകാണിച്ചു. സപ്ലൈക്കോയിലെ ക്രമക്കേടുകള്‍ സിബിഐ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.
മന്ത്രി സഭയിലെ ഒരു ഉന്നതന്‍റെ ആവശ്യപ്രകാരം തന്നെ സപ്ലൈക്കോയിൽ നിന്നും മാറ്റുന്നതായി സി.ദിവകാരൻ ഒരുക്കിൽ ഫോണ്‍ വിളിച്ചുപറഞ്ഞു. തന്നെ പുറക്കിയശേഷം തന്‍റെ റിപ്പോർട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണ് ദി.ദിവാകരനെന്നും ജേക്കബ് തോമസ് പറയുന്നു. ഒരു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവഞ്ചകനെന്ന് മുദ്രകുത്താൻ വാർത്ത സമ്മേളനം വിളിച്ച് ഏക മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. അഴിമതിക്കെതിരെ നിലപാട് എടുക്കേണ്ട ലോകായുക്തയിൽ നിന്നും മറിച്ചുള്ള അനുഭവമാണ് പാറ്റൂർ കേസിൽ ഉണ്ടായതെന്നും ജേക്കബ് തോമസ് പറയുന്നു.
ഗണേഷ്കുമാറിനെ മാറ്റി ബാലകൃഷ്ണ പിള്ള ഗതഗാതമന്ത്രിയായപ്പോള്‍ അഴിമതി വകുപ്പിൽ കുന്നുകൂടിയെന്നാണ് മറ്റൊരു വെളിപ്പെടുത്തൽ തുറമുഖവകുപ്പിൽ നിന്നും മണൽമാഫിയാണ് തുരത്തിയത്.മാണിക്കെതിരായ ബാർകേസ് അന്വേഷണത്തെ രമേശ് ചെന്നിത്തല അനുകൂലിച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് നാളെ പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ ജേക്കബ് തോമസ് പറയുന്നു. പിണറായിവിജനാണ് നാളെ പുസ്തകം പ്രകാരംശനം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam