കോടതി വിമര്‍ശനത്തിന് സമൂഹമാധ്യമത്തില്‍ മറുപടിയുമായി ജേക്കബ് തോമസ്

Published : Jan 19, 2018, 04:04 PM ISTUpdated : Oct 05, 2018, 12:38 AM IST
കോടതി വിമര്‍ശനത്തിന് സമൂഹമാധ്യമത്തില്‍ മറുപടിയുമായി ജേക്കബ് തോമസ്

Synopsis

തിരുവനന്തപുരം:  പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് സമൂഹമാധ്യമത്തില്‍ മറുപടിയുമായി ജേക്കബ് തോമസ്. പാഠം അഞ്ച് ഒരു സത്യത്തിന്റെ കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസ് ഫേയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പൈപ്പിട്ട് മൂടിയ സത്യം -30 സെന്റ്
പൈപ്പിന് മുകളില്‍ പണിതത് -15 നില
സെന്റിനു വില-30 ലക്ഷം
ആകെ മതിപ്പ് വില -900 ലക്ഷം
സത്യസന്ധര്‍-5 

സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പുപോലെ എന്നാണ് ജേക്കബ് തോമസ് കുറിച്ചിരിക്കുന്നത്. 

പാറ്റൂര്‍ കേസില്‍ ഊഹാപോഹങ്ങൾ ആണ് വസ്തുതകൾ ആയി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസ്‌ ഒഴികെ മറ്റുള്ളവർ അഴിമതിക്കാരെന്നാണ് അദ്ദേഹം ലോകായുക്തയിൽ നൽകിയ റിപ്പോർട്ട്‌ വായിച്ചാൽ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസ് എടുക്കുന്നതിനു മുൻപ് വിജിലൻസ് ഡിവൈഎസ്പി സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട്‌ അടുത്ത ബുധനാഴ്ച ഹാജരാക്കാനും ഹൈക്കോടതി നിർദേശം നൽകി. പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു വിമര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിൽ, പണം പലിശയ്ക്ക് നൽകി; തട്ടിപ്പിനെത്തിയത് തമിഴ്നാട്ടിലെ ഡി മണി എന്ന സംഘം
ഭക്തിസാന്ദ്രമായി ആറൻമുള പാർത്ഥസാരഥി ക്ഷേത്രം; തങ്കയങ്കി ദർശനത്തിന് തുടക്കം, മണ്ഡലപൂജ 27ന്