മാണിക്കെതിരെ തെളിവുണ്ടായിരുന്നെന്ന് ജേക്കബ് തോമസ്

Published : Sep 18, 2018, 03:37 PM ISTUpdated : Sep 19, 2018, 09:29 AM IST
മാണിക്കെതിരെ തെളിവുണ്ടായിരുന്നെന്ന് ജേക്കബ് തോമസ്

Synopsis

ബാര്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്. അപ്പോഴേക്കും തന്നെ നിര്‍ബന്ധിത അവധി എടുപ്പിച്ചെന്നും ജേക്കബ് തോമസ് പറഞ്ഞു.

കൊച്ചി:ബാര്‍ക്കോഴകേസിലെ കെ.എം മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ജേക്കബ് തോമസ്. കെ.എം മാണിക്കെതിരെ തെളിവുണ്ടായിരുന്നെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. ഈ സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ കൂട്ടത്തോടെ എഴുതിതള്ളി. എസ്പി സുകേശന്‍ ശരിയായാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് അട്ടിമറിച്ചവര്‍ക്ക് ഉന്നത് സ്ഥാനങ്ങള്‍ കിട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നു. ബാര്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്. അപ്പോഴേക്കും തന്നെ നിര്‍ബന്ധിത അവധി എടുപ്പിച്ചെന്നും ജേക്കബ് തോമസ് പറഞ്ഞു.

അന്വേഷണം പൂർണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ബാര്‍കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. പൂട്ടിയ ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ
കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കശ്മീർ സ്വദേശി, ഒരുമിച്ച് താമസം, തക്കം കിട്ടിയപ്പോൾ പണവും ആഭരണവുമായി യുവാവ് മുങ്ങി