ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നും മാറ്റി

By Web DeskFirst Published Mar 31, 2017, 1:15 PM IST
Highlights

തിരുവനന്തപുരം: ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക് . ഒരു മാസത്തെ അവധി അപേക്ഷ സ്വീകരിച്ച സര്‍ക്കാര്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് പകരം ചുമതല നൽകി  ഉത്തരവിറക്കി. തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ജേക്കബ് തോമസിനോട്  മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം ​

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. വൈകീട്ടോടെ വിജലൻസ് ഡയറക്ടര്‍  അവധിയിൽ പ്രവേശിച്ചെന്ന് ആദ്യ  വാർത്ത . സ്ഥിരീകരണത്തിനായി വിളിച്ചപ്പോൾ നിര്‍ബന്ധിത അവധിയെന്ന് സൂചന നൽകി ജേക്കബ് തോമസിന്റെ പ്രതികരണം. തുടര്‍ച്ചയായ കോടതി വിമര്‍ശനങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടി  ഇനി എന്തിന് തുടരണമെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ കൂടി നയം വ്യക്തമാക്കിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി. 

ഇങ്ങനെ പോയാൽ പറ്റില്ലെന്നും വിജലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറണമെന്നും മുഖ്യമന്ത്രി ജേക്കബ് തോമസിനെ നേരിട്ട് വിളിച്ച് പറഞ്ഞതായാണ് വിവരം . ഒരുമാസത്തെ അവധി അപേക്ഷ എഴുതി നൽകി . താൽകാലികമായി പകരം ചുമതല ഡിജിപി ലോക് നാഥ് ബഹ്റക്ക് നൽകി സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ച്ചയായ കോടതി വിമർശനങ്ങൾ, ഇപി ജയരാജൻ പ്രതിയായ ബന്ധു നിമയനം ടിപി ദാസനെതിരെ സ്പോര്‍ട്സ് ലോട്ടറി ബാര്‍കോഴക്കേസിലെ പുനരന്വേഷണങ്ങൾ. 

വിജലൻസ് ഡയറക്ടറുടെ നീക്കങ്ങളെല്ലാം സര്‍ക്കാറിനെതിര്. ജിഷ കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോര്‍ട്ടിൽ പ്രതിരോധത്തിലായ സര്‍ക്കാ‌‌‌ർ. സിപിഎമ്മിനകത്തും അസംതൃപ്തി പുകഞ്ഞതോടെയാണ് ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കി രാഷ്ട്രീയ തീരുമാനം വന്നത്. പുറത്ത് പോകുന്നതിന്റെ കാരണം പിന്നീട് പറയാമെന്ന്  ജേക്കബ് തോമസ്. ഇനി സര്‍വ്വീസിൽ തിരിച്ചെത്തില്ലെന്ന സൂചനയും നൽകിയാണ് പടിയിറക്കം.

click me!