ജേക്കബ് തോമസിനെ സ‍ർക്കാർ മാറ്റിയതാണെന്ന് മന്ത്രി എം.എം മണി

By Vipin PanappuzhaFirst Published Apr 1, 2017, 10:03 AM IST
Highlights

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സ‍ർക്കാർ മാറ്റിയതാണെന്ന് മന്ത്രി എം.എം മണി .ഉദ്യോഗസ്ഥർ ശരിയല്ലെന്ന് കണ്ടാൽ  ഒഴിയാൻ ആവശ്യപ്പെടും. ഒരു ഉദ്യോഗസ്ഥന്‍റെയും പാദസേവ ചെയ്യാൻ സ‍ർക്കാറിനെ കിട്ടില്ലെന്നും എം.എം. മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധിയിൽ പോയത് സർക്കാർ നി‍ർദ്ദേശപ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകരമാണെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി എം. എം മണിയുടെ പ്രതികരണം.  ജേക്കബ് തോമസിനോട് സർക്കാർ ഒഴിയാൻ ആവശ്യപ്പ്ട്ടതാണെന്ന് ഉദ്യോദസ്ഥരുടെ പാദസേവ ചെയ്യാനൊന്നും സർക്കാറിനെ കിട്ടില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു.

ജേക്കബ് തോമസിനെതിരായി പ്രതിപക്ഷം നിയമസഭയിലും പുറത്തും വിമർ‍ശനം ഉന്നയിച്ചപ്പോഴെല്ലാം ആ കട്ടിൽ കണ്ട് പനിക്കെണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ പൊടുന്നനെ സർക്കാർ തന്നെ എന്തിന് ജേക്കബ് തോമസിനെ നീക്കിയെന്ന് ഇനി വിശദീകരിക്കേണ്ടിവരും. മലപ്പുറത്തടക്കം പ്രതിപക്ഷം വിഷയം തെരഞ്ഞെടുപ്പ് ചർച്ചയാക്കി കഴിഞ‌്ഞു. അതിനോട് എം.എം മണിയുടെ പ്രതികരണം ഇതാണ്.

click me!