യാക്കോബായ സഭ ഭരണസമിതി തെരഞ്ഞെടുപ്പ്; ഔദ്യോഗിക പക്ഷത്തിന് നേട്ടം

By Web TeamFirst Published Nov 19, 2018, 7:25 PM IST
Highlights

ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച  സിഎം ഷാജി ചുണ്ടയിൽ അൽമായ ട്രസ്റ്റി ആയി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 145 വോട്ടുകൾക്കാണ് ബസേലിയോസ് തോമസ് പ്രഥമൻ  ബാവ വിജയിച്ചത്

കൊച്ചി: യാക്കോബായ സഭ  ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് നേട്ടം.  മെത്രാപ്പൊലീത്തൻ ട്രസ്റ്റി , സഭ സെക്രട്ടറി സ്ഥാനങ്ങൾ ഔദ്യോഗിക പക്ഷം നിലനിർത്തി. മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി സഭാധ്യക്ഷൻ ശ്രേഷ്ഠ  ബസേലിയോസ് തോമസ് പ്രഥമൻ  ബാവ തുടരും.

സ്ലീബാ പോൾ വട്ടവേലിൽ കോര്‍ എപ്പിസ്കോപ്പയാണ് വൈദിക ട്രസ്റ്റി.  കെ. ഏലിയാസിനെ സഭാ സെക്രട്ടറിയായും തെരഞ്ഞെടുത്തു.  ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച  സിഎം ഷാജി ചുണ്ടയിൽ അൽമായ ട്രസ്റ്റി ആയി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 145 വോട്ടുകൾക്കാണ് ബസേലിയോസ് തോമസ് പ്രഥമൻ  ബാവ വിജയിച്ചത്.
 

click me!