
'എക് ദൊ തീന്‍' എന്ന ബോളിവുഡ് എവര്‍ ഗ്രീന്‍ ഗാനത്തെ വീണ്ടും വെള്ളിത്തിരയിലെത്തിച്ച് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് റേസ് ത്രീ നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭാഗി 2 വിലാണ് ജാക്വിലിന്‍ ഗാനം പുനരവതരിപ്പിച്ച് കയ്യടി നേടിയിരിക്കുന്നത്.
എന്നാല്‍ ഒട്ടും സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ജാക്വിലിനെ സംബന്ധിച്ച് ബോളിവുഡില്‍നിന്ന് കേള്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ റേസ് - 3യുടെ ചിത്രീകരണത്തിനിടെ ജാക്വിലിന് അപകടം സംഭവിച്ചു. അബുദാബിയില്‍ വച്ചാണ് ജാക്വിലിന് അപകടമുണ്ടായത്.
ചിത്രീകണത്തിന്റെ ഭാഗമായി സ്വാഷ് കളിക്കുന്നതിനിടയില്‍ കണ്ണിന് മുകളിലായാണ് താരത്തിന് മുറിവേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് വേണ്ട ചികിത്സ നല്‍കി. ജാക്വിലിന് ചെറുതായൊന്ന് മുറിഞ്ഞുവെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും റേസ്-3 നിര്‍മ്മാതാവ് രമേഷ് തൊറാനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam