ജഗതി ശ്രീകുമാര്‍ ദുബായിലെത്തി; അപകടത്തിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം

Published : Apr 05, 2017, 08:29 PM ISTUpdated : Oct 04, 2018, 06:14 PM IST
ജഗതി ശ്രീകുമാര്‍ ദുബായിലെത്തി; അപകടത്തിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം

Synopsis

നടന്‍ ജഗതി ശ്രീകുമാര്‍ യു.എ.ഇയില്‍ എത്തി. വാഹനാപകടത്തിന് ശേഷം ഇതാദ്യമായാണ് ജഗതി ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. ജഗതി ശ്രീകുമാര്‍ ബുധനാഴ്ച രാവിലെയാണ് ദുബായില്‍ എത്തിയത്. വാഹനാപകടത്തിന് ശേഷം ഇദ്ദേഹം സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാജ്യമാണ് യു.എ.ഇ. ദുബായില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് മലയാളികളുടെ പ്രിയനടന്‍ ദുബായില്‍എത്തിയിരിക്കുന്നത്. ഭാര്യ ശോഭ, മക്കളായ പാര്‍വതി, പിങ്കി, രാജ്കുമാര്‍, മരുമകന്‍ ഷോണ്‍ എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത്തിയിട്ടുണ്ട്. ദുബായ് യാത്ര അച്ഛന് വലിയ മാനസിക ഉല്ലാസം നല്‍കുമെന്ന് മക്കള്‍പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ ദുബായില്‍ ചെലവഴിച്ച ശേഷമാണ് ജഗതി ശ്രീകുമാറും കുടുംബവും നാട്ടിലേക്ക് തിരിക്കുക.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,നിര്‍ത്താതെ പോയ കാര്‍ സ്ത്രീയെയും ഇടിച്ചു; വാഹനം നാട്ടുകാര്‍ പിടികൂടി
സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നിയെന്ന് അഖിൽ മാരാർ; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് വിമർശനം