ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയായി ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു

Published : Dec 27, 2017, 02:24 PM ISTUpdated : Oct 04, 2018, 05:59 PM IST
ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയായി ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു

Synopsis

ഷിംല: ഹിമാചൽ പ്രദേശിലെ ആറാമത്തെ മുഖ്യമന്ത്രിമായി ജയറാം താക്കൂർ സത്യപ്രതിജ്ഞ ചെയ്തു. താക്കൂറിനെ കൂടാതെ 10 മന്ത്രിമാരും അധികാരമേറ്റു. സർവീൻ ചൗധരിയാണ് മന്ത്രിസഭയിലെ വനിതാംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അധ്വാനി, എൻഡിഎയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഷിംലയിലെ റിഡ്ജ് മൈതാനത്ത് നടന്ന ചടങ്ങിൽ അതിശൈത്യത്തെ അവഗണിച്ചും നിരവധി ബിജെപി പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് വിട്ടുവന്ന രാജീവ് ബിന്ദാലിനെ നിയമസഭാ സ്പീക്കറാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ അതിനാടകീയ നീക്കങ്ങൾ, വിജയ് ആരെ തെരഞ്ഞെടുക്കും? കോൺഗ്രസിനെയോ എഐഎഡിഎംകെയെയോ?; തിരക്കിട്ട ചർച്ചകളിൽ ടിവികെ
സീനിയോറിറ്റിയും സമവായവും തുണയ്ക്കുമോ? രമേശ് ചെന്നിത്തലയുടെ ദില്ലി യാത്രയുടെ പൊരുളെന്ത്? കോൺ​ഗ്രസിൽ ചർച്ചകൾ‌ മുറുകുന്നു