
സിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമായി ജയറാം താക്കൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തരയ്ക്ക് ഷിംലയിലെ റിഡ്ജ് മൈതാനത്താണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എൻഡിഎയുടെ 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ജയറാം താക്കൂർ സർക്കാരിലെ മന്ത്രിമാർ ആരൊക്കെയെന്ന് ബിജെപി ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂറിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam