
ദില്ലി: ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ജലന്ധർ രൂപത പ്രമേയം പാസാക്കി. സന്യാസിനി സഭ പിളർത്തി പ്രത്യേക റീജിയൺ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആലോചന സമിതി യോഗം പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം. നീക്കത്തെ എതിർത്തപ്പോഴാണ് ബിഷപ്പിനെതിരെ ബ്ലാക്ക് മെയിലിംഗ് തുടങ്ങിയതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ യോഗത്തിൽപങ്കെടുത്തില്ല.
ലൈംഗിക വിവാദത്തിന് ശേഷം ആദ്യമായാണ് സമിതി യോഗം ചേരുന്നത്. 5 മഠങ്ങൾ അടച്ചത് മാനദണ്ഡപ്രകാരമാണെന്നും നാല് കന്യാസ്ത്രീകൾ എങ്കിലും ഇല്ലാത്ത സാഹചര്യത്തിൽ മഠങ്ങള്‍ അടക്കുമെന്നാണ് ചട്ടമെന്നും സഭ വിശദമാക്കുന്നു. കൂടുതൽ കന്യാസ്ത്രീകൾ എത്തിയാൽ മഠങ്ങൾ തുറക്കുമെന്നും സഭ വിശദീകരിക്കുന്നു. യോഗത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വികാരി ജനറാൾ മാത്യു കോക്കണ്ടത്തിന്റെ അധ്യക്ഷതയിൽ ബിഷപ്പ് ഹാസിലാണ് അടിയന്തിര യോഗം ചേർന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പങ്കെടുത്തില്ല. സന്യാസിനി സഭ വിഭജിച്ച് കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢ ഉദ്ദേശ്യമെന്ന് യോഗം ആരോപിച്ചു. ലൈംഗിക വിവാദം ഉയർന്ന ശേഷം ഇതൊദ്യമായാണ് ആലോചനസമിതി യോഗം ചേർന്ന് ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam