ഫ്രഞ്ച് കിരീടത്തില്‍ ഫിലിപ്പൈന്‍സിനും അഭിമാനിക്കാം...

By Web DeskFirst Published Jul 16, 2018, 11:43 AM IST
Highlights

24 താരങ്ങളില്‍ 18 പേര്‍ മറ്റുള്ള രാജ്യങ്ങളില. ഇക്കാര്യത്തില്‍ ഏഷ്യന്‍ രാജ്യമായി ഫിലിപ്പൈന്‍സിനും അഭിമാനിക്കാം.

മനില: 20 വര്‍ഷത്തിനിടെ രണ്ടാം തവണയും ഫ്രാന്‍സ് ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഫ്രാന്‍സ് കളിച്ചത്. 24 താരങ്ങളില്‍ 18 പേര്‍ മറ്റുള്ള രാജ്യങ്ങളില. ഇക്കാര്യത്തില്‍ ഏഷ്യന്‍ രാജ്യമായി ഫിലിപ്പൈന്‍സിനും അഭിമാനിക്കാം.

അവരുടെ പകരക്കാരന്‍ ഗോള്‍ കീപ്പര്‍ അല്‍ഫോന്‍സെ അറിയോള ഫിലിപ്പൈന്‍ നിന്നാണെത്തുന്നത്. ലോകകപ്പ് നേടുന്ന ആദ്യ ഫിലിപ്പൈന്‍സ്‌കാരന്‍ എന്ന നേട്ടവും അറിയോള സ്വന്തമാക്കി. ഫിലിപ്പിനോ മാതാപിതാക്കള്‍ക്ക് ജനിച്ച അറിയോള കുടുംബത്തോടൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു.

25കാരനായ അറിയോളെ 2008 മുതല്‍ 2014 വരെ ഫ്രഞ്ച് യൂത്ത് ടീമില്‍ കളിച്ച താരമാണ് അറിയോള. 2015ലാണ് ദേശീയ ടീമിലേക്ക് വിളി വന്നത്. എന്നാല്‍ ഇതുവരെ ഫ്രഞ്ച് സീനിയര്‍ ടീമിന് ഗ്ലൗസണിയാന്‍ അറിയോളക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഫിലിപ്പൈന്‍സിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും കളിക്കാന്‍ അറിയോളയ്ക്ക് സ്വാതന്ത്ര്യമുണ്ട്. താരത്തിന് ഇപ്പോഴും ഫിലിപ്പൈന്‍ പൗരത്വമുണ്ട്. നിലവില്‍ പിഎസ്ജിയുടെ ഗോള്‍ കീപ്പറാണ് അറിയോള.
 

click me!